അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ന്യൂഡൽഹി:
ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും രാത്രിയോടെ ധാരണ ലംഘിച്ച് ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം. ഷെല്ലാക്രമണത്തിന് പിന്നാലെ പാക് ഡ്രോണുകളും രംഗത്തെത്തി. ശ്രീനഗറിലെ ലാൽചൗക്കിലും നിയന്ത്രണരേഖയ്ക്കടുത്തുള്ള അഖ് നൂർ,രജൗരി, ആർ എസ് പുര എന്നിവിടങ്ങളിലും ഷെൽ വർഷിച്ചു. പറന്നെത്തിയ ഡ്രോണുകളെ ഇന്ത്യൻ സേന തകർത്തു. ഉധംപൂർ ബക് ബ്ലാക്ഔട്ടിലാണ്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗറിൽ വ്യാപക സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.