പാറശ്ശാല ഒന്നാമത്
പാറശ്ശാല:
രാജ്യത്തെ മികച്ച പഞ്ചായത്തുകളെ കണ്ടെത്താൻ മിഷൻ അന്ത്യോദയ നടത്തിയ ദേശീയ സർവേയിൽ പാറശ്ശാല പഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. രാജ്യത്തെയാകെ പഞ്ചായത്തുകളിൽ നടത്തിയ സർവേയിൽ 139.98 മാർക്കുമായി ദേശീയ തലത്തിൽ 53-ാം റാങ്കും പാറശ്ശാല നേടി. എൽ ഡി എഫ് ഭരണസമിതി നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വം, കൃഷി, ഗ്രാമീണ അടിസ്ഥാനവികസനം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടമാണ് പഞ്ചായത്തിന് വിജയം സമ്മാനിച്ചത്. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കൈവരിച്ച നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചുസ്മിത പറഞ്ഞു.