17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ എന്‍ട്രികള്‍ മെയ് 5 വരെ സമര്‍പ്പിക്കാം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2025 ജൂലൈ 18 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ മെയ് 5 വൈകുന്നേരം 5 മണി വരെ https://idsffk.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിറ്റില്‍ താഴെ), ഷോര്‍ട്ട് ഡോക്യുമെന്ററി (40 മിനിറ്റില്‍ താഴെ), ലോംഗ് ഡോക്യുമെന്ററി (40 മിനിറ്റിന് മേലെ), അനിമേഷന്‍, ക്യാമ്പസ് ഫിലിം, മലയാളം മത്സരേതരം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2024 മെയ് 01 ന് ശേഷം നിര്‍മ്മിച്ച ചിത്രങ്ങളാണ് പരിഗണിക്കുക.