ഒമാൻ പുറത്ത്

ആന്റിഗ്വ:
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഒമാൻ. അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനോട് ഏഴ് വിക്കറ്റിന് തോറ്റു. ബി ഗ്രൂപ്പിൽ കളിച്ച മൂന്നിലും തോൽവിയായിരുന്നു ഫലം.ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്ണെടുത്തു. ഓപ്പൺ പ്രതീക് അതവാലെ 40 പന്തിൽ 54 റണ്ണുമായി ഉയർന്ന സ്കോറുകാരനായി. അയാൻഖാൻ 41 റണ്ണുമായി പുറത്താകാതെ നിന്നു. സ്കോട്ട്ലാൻഡ് 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 153 റണ്ണടിച്ച് വിജയിച്ചു.കളിയിലെ താരമായ ബ്രൻഡൻ മക്മുള്ളൻ 31 പന്തിൽ 61 റണ്ണടിച്ചു. ഒമ്പത് ഫോറും രണ്ട് സിക്സറും നേടി. ജോർജ് മുൻസി 41 റണ്ണെടുത്തു അവസാന മത്സരം ഓസ്ട്രേലിയയുമായാണ്. ഒമാന് ഇഗ്ലംണ്ടാണ് എതിരാളി.