കോപയിൽ അർജന്റീന X കൊളംബിയ

ഫ്ളോറിഡ:
ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർക്കായുള്ള പോരിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർ. തിങ്കളാഴ്ച രാവിലെ 5.30 നാണ് കോപ അമേരിക്ക ഫൈനൽ. അർജന്റീന നിലവിലെ ചാമ്പ്യൻമാരാണ്. സെമിയിൽ ക്യാനഡയെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. എല്ലാ കളിയും ജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസി സെമിയിൽ ഗോളടിച്ചത് ടീമിന് ആത്മവിശ്വാസം പകരും. മെസിക്കു കീഴിൽ ലോകകപ്പും കോപയും ഫൈനലിസിമ കിരീടവും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്. വിങ്ങർ ഏഞ്ചൽ ഡി മരിയയുടെ അവസാന രാജ്യാന്തര മത്സരം കൂടിയാണ്. ലയണൽ സ്കലോണിയാണ് പരിശീലകൻ. 15 തവണയാണ് ആർജന്റീന ഇതുവരെ കോപ കിരീടം നേടിയത്. കൊളംബിയ സെമിയിൽ ഉറുഗ്വേയെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കി. ടൂർണമെന്റിൽ നാലു ജയം; ഒരു സമനില.ബ്രസീലിനെതിരെയായിരുന്നു സമനില. നെസ്റ്റർ ലൊറെൻ സോയാണ് പരിശീലകൻ. കൊളംബിയയെ നയിക്കുന്നത് ഹമേഷ് റോഡ്രിഗ്സാണ്.