ഏഷ്യൻ കപ്പ് വേദിക്കായി ഇന്ത്യ
ന്യൂഡൽഹി:
ഏഷ്യയിലെ ഫുട്ബോൾ ശക്തികളെ നിർണയിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയരാവാൻ ഇന്ത്യ.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാർച്ച് 31 ന് അവസാനതീയതി കഴിഞ്ഞപ്പോൾ ഏഴ് അപക്ഷകളാണുള്ളത്. ഓസ്ട്രേലിയ,ഇന്തോനേഷ്യ, ദെക്ഷിണ കൊറിയ, കുവൈത്ത്, യുഎഇ എന്നിവർ രംഗത്തുണ്ട്. കിർഗിസ്ഥാനും, തജികിസ്ഥാനും, ഉസ്ബെകിസ്ഥാനും സംയുക്തമായാണ് അപേക്ഷിച്ചിട്ടുള്ളത്.