ഛോട്ടാ രാജനെ കുറ്റവിമുക്തനാക്കി
മുംബൈ:
സിബിഐയ്ക്ക് തിരിച്ചടിയായി റിയൽ എസ്റ്റേറ്റ് വ്യവസായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ അധോലോക ക്രിമിനൽ ഛോട്ടാരാജനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. മുംബൈയിലെ മാധ്യമ പ്രവർത്തകൻ ജെഡേയെ വധിച്ച കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനാൽ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല. റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നന്ദകുമാർ ഹർചന്ദനിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. 2004 സെപ്തംബറിൽ ഹർചന്ദനിയുടെ ഓഫീസിലെത്തിയ ഏഴംഗസംഘം വെടിയുതിർത്തിരുന്നു. 20 വർഷം മുമ്പത്തെ കേസിൽ ഭീഷണിയുമായി വിളിച്ചത് ഛോട്ടാ രാജൻ തന്നെയാണോയെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.