ആരോഗ്യ മേഖലയിലെ അനാരോഗ്യകരമായ അനാസ്ഥകളുടെ ആവർത്തനങ്ങനങ്ങൾക്ക് ആരാണ് ഉത്തരവാദി?

 ആരോഗ്യ മേഖലയിലെ അനാരോഗ്യകരമായ അനാസ്ഥകളുടെ ആവർത്തനങ്ങനങ്ങൾക്ക് ആരാണ് ഉത്തരവാദി?

രമണിക

.ഇന്നത്തെ വാരചിന്തയിൽ ആരോഗ്യ മേഖലയിലെ അനാരോഗ്യകരമായ അനാസ്ഥകളുടെ ആവർത്തനങ്ങളെ കുറിച്ചു ചർച്ചചെയ്യാം.

വയറിനുള്ളിൽ കത്രിക മറന്നുവച്ചത് മുതൽ, പ്രസവശേഷം അണുബാധ മൂലം മരിച്ച ശിവപ്രിയ വരെ…നമ്മളെ ഓരോരുത്തരെയും വേദനിപ്പിക്കുന്നു

ആരോഗ്യമേഖലയിലെ അനാസ്ഥയാണ് ഇന്ന് കേരളത്തെ ചോദ്യം ചെയ്യുന്നത്.
“കേരളം ആരോഗ്യ രംഗത്ത് ഒന്നാമത്” എന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജനങ്ങളുടെ ജീവൻ തന്നെ പണയം വയ്ക്കപ്പെടുകയാണ്.

ഹർഷീനയുടെ വയറ്റിൽ കത്രിക മറന്ന സംഭവം മുതൽ തുടങ്ങി,
തൊടുപുഴയിലെ വിനോദ്, ശിവപ്രിയ, സുമയ്യ, ആലപ്പുഴയിലെ കുഞ്ഞ്, എല്ലാം…
ഓരോ മരണവും അനാസ്ഥയുടെ കഥ പറയുന്നു.
ജീവൻ നഷ്ടപ്പെട്ടവരുടെ പിന്നിൽ ഒരേ ചോദ്യം — ഉത്തരവാദിത്തം ആരുടേത്?

“അണുബാധയ്ക്ക് കാരണമായത് ആശുപത്രിയിലാണ്,”
പ്രസവശേഷം മരിച്ച ശിവപ്രിയയുടെ ഭർത്താവ് മനുവിന്റെ കണ്ണീരിൽ കലർന്ന വാക്കുകൾ…
രോഗിയുടെ ജീവൻ രക്ഷിക്കാനാകാതെ, ഉത്തരവാദിത്തം ഏറ്റെടുക്കാതെ നിൽക്കുന്ന ആരോഗ്യസംവിധാനത്തോട് സംസ്ഥാനത്തിന്റെ പ്രഹരമാണ് ഇത്.

ഡോക്ടർമാരുടെ മാനുഷികത എവിടെ?
ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുക്കുമോ?
സൗജന്യ ചികിത്സയുടെ പേരിൽ പാവപ്പെട്ടവർക്ക് ലഭിക്കുന്നത് അനാദരവാണോ?
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ,
ഉത്തരവാദിത്വമുള്ള നിയന്ത്രണ സംവിധാനങ്ങൾ അടിയന്തിരമാണ്.

നിപ്പയെയും കൊവിഡിനേയും നേരിട്ടു ജയിച്ച കേരളം,
ഈ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും മുന്നിൽ തോൽക്കരുത്.
ചികിത്സാ രംഗം മനുഷ്യസേവനമാണ്, അതിൽ പിഴവിന് വില — ഒരു ജീവൻ.
ഇനി ആരുടെയും ജീവൻ പണയമാകരുത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News