അല്ലു അർജുന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു

ഹൈദരാബാദിൽ നടന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ പ്രീമിയറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി കൊല്ലപ്പെട്ട കേസിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അർജുന് ഒരു നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
രാവിലെ അല്ലു അർജുനെ വസതിയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തതിനെ തുടർന്ന് കീഴ്‌ക്കോടതി താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചിരുന്നു.
തൻ്റെ സിനിമയുടെ പ്രീമിയറിനായി തീയറ്ററിൽ പോയതിനാൽ സംഭവത്തിൽ നടനെ പ്രഥമദൃഷ്ട്യാ ഉത്തരവാദിത്തം ഏൽപ്പിക്കാൻ കഴിയില്ലെന്ന് തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജുവ്വാദി ശ്രീദേവി പറഞ്ഞു.