കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി:
ഡൽഹിയിലെ മദ്യ നയവിവാദവുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇഡി നടപടിയിൽ ശക്തമായ വിമർശനമുന്നയിച്ച കോടതി അറസ്റ്റുകൾക്ക് ഏകീകൃത നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടി.ഇതേ കേസിൽ സിബിഐയും അറസ്റ്റു ചെയ്തതിനാൽ ഉടൻ ജയിൽ മോചിതനാകില്ല. സിബിഐ കേസിൽ കെജ്‌രിവാളിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി ജൂലൈ 17 ന് പരിഗണിച്ചേയ്ക്കും. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസോ, ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കാൻ പാടില്ലെന്നാണ് മുഖ്യഉപാധി.അതേസമയം കെജ്‌രിവാളിന്റെ കസ്റ്റഡി ഡൽഹി റൗസ് അവന്യു കോടതി ജൂലൈ 25 വരെ നീട്ടി.