കോപ: ഫൈനലിൽ അർജന്റീന

മയാമി:
ഹമേഷ് റോഡ്രിഗസിന്റെ അതി ഗംഭീര തിരിച്ചുവരവ് കൊളംബിയയുടെ യശ്ശസ് ഉയർത്തും. കോപയിൽ ആറ് ഗോളിന് അവസരമൊരുക്കി റോഡ്രിഗസ് മിന്നുന്നു. കോപയിൽ തിങ്കളാഴ്ച നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയെ നേരിടുമ്പോൾ കൊളംബിയയ്ക്ക് ഒരു സ്വപ്നമേയുള്ളു; റോഡ്രിഗസിനു വേണ്ടി കപ്പുയർത്തുക കൊളംബിയ മുന്നേറ്റക്കാരൻ ലൂയിസ് ഡയസിന് ക്യാപ്റ്റനെക്കുറിച്ച് പറയുമ്പോൾ കണ്ണീരടക്കാനായില്ല.

2014 ലോകകപ്പിൽ റോഡ്രിഗസ് സുവർണ പാദുകം അണിയുമ്പോൾ താൻ കൗമാരക്കാരനാണെന്നാണ് ലൂയിസിന്റെ കമന്റ്.ഇക്കുറി റോഡ്രിഗസ് കോപയിലെത്തുമ്പോൾ കളിജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് കൊളംബിയ. പുലർച്ചെ 5.30 നാണ് ഫൈനൽ. നാളെ മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഉറുഗ്വേയും ക്യാനഡയും ഏറ്റുമുട്ടും.
