ഗുരുവായൂർ കൊമ്പൻ മുകുന്ദൻ ചരിഞ്ഞു

ഗുരുവായൂർ:
പുന്നത്തൂർ അനത്താവളത്തിലെ കൊമ്പൻ 55 വയസുള്ള മുകുന്ദൻ ചരിഞ്ഞു. ശനിയാഴ്ച രാവിലെ 9.40 ന് തെക്കേപ്പറമ്പിലെ കെട്ടുംതറയിലായിരുന്നു അന്ത്യം.മുകുന്ദൻ ചരിഞ്ഞതോടെ ഗുരവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി. കോഴിക്കോട് സാമൂതിരി രാജാ 1986 നാണ് മുകുന്ദനെ 16-ാം വയസിൽ നടയിരുത്തിയത്. 2006 മുതൽ ഇടത്തെ പിൻകാൽ മടക്കാനാകാത്ത നിലയിലായിരുന്നു.ഇതിനാൽ മുകുന്ദനെ ആനത്താവളത്തിന് പുറത്ത് കൊണ്ടുപോകാറില്ലായിരുന്നു. മൂകുന്ദന്റെ ജഡം കോടനാട് വനത്തിൽ സംസ്കരിച്ചു.
