പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം, പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം; ആത്മകഥയിൽ ഇപി ജയരാജയൻ

‘രണ്ടാം പിണറായി സർക്കാർ ദുർബലം ,ഇപി ജയരാജൻ്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു
രണ്ടാം പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും ഇ പി ജയരാജൻ. തന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ ത്തിലൂടെയാണ് ഇ.പിയുടെ തുറന്നുപറച്ചിൽ.
വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച്ച ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിൽ ഗൂഢാലോചന ആണെന്നും. തന്റെ ഭാഗം കേൾക്കാതെയാണ് പാർട്ടി എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്തത്.
താനില്ലാത്ത സെക്രട്ടറിയേറ്റിൽ ആണ് വിഷയം ചർച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിൽ അല്ല പ്രയാസം. പാർട്ടി തന്നെ മനസ്സിലാക്കിയില്ല എന്നതാണ് എന്നും ആത്മകഥയിൽ പറയുന്നു. ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും ബുക്കിൽ പരാമർശം. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. സരിൻ ഒരു സ്വതന്ത്ര വയ്യാവേലിയാണെന്നാണ് പരാമർശം.കൂടാതെ ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു.