സെലൻസ്കി മാർപാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ സിറ്റി:
വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്കി. നാലു മാസത്തിനിടെ രണ്ടാം വട്ടമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധത്തിൽ തകർന്ന ഉക്രെയ്ൻ നഗരത്തിലെ നാശനഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന കുട്ടിയുടെ എണ്ണഛായാചിത്രം സെലൻസ്കി മാർപാപ്പയ്ക്ക് സമ്മാനിച്ചു. “സമാധാനം ദുർബലമായ പൂവാണ് “എന്ന് എഴുതിയ ഫലകമാണ് മാർപാപ്പ തിരികെ സമ്മാനിച്ചത്.ഉക്രെയ്ൻ ഗ്രീക്ക് കാതലിക്ക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകുമായി മാർപാപ്പ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.