ഹരിയാനയിൽ സൈനിയുടെ സത്യപ്രതിജ്ഞ 15 ന്

ന്യൂഡൽഹി:
ഹരിയാനയിൽ ബിജെപിയുടെ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ചണ്ഡിഗഢിനോട് ചേർന്നുള്ള പഞ്ച്കുളയിൽ തുടങ്ങി. കഴിഞ്ഞ മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ ഹരിയാന മുഖ്യമന്തിയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്നോക്കം പോയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ബിജെപി മൂന്നാമതും ജയിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചതിനു പിന്നാലെ സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ആഭ്യന്തര മന്ത്രി അമിത്ഷായെയും, ബിജെപി അധ്യക്ഷൻ ജെ പി നദ്ദയെയും കണ്ടിരുന്നു.