70 കഴിഞ്ഞവർക്ക് ഇൻഷ്വറൻസ്

 70 കഴിഞ്ഞവർക്ക് ഇൻഷ്വറൻസ്

ന്യൂഡൽഹി:


രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവർക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാൻ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ വരെ ആശുപത്രി ചികിത്സയ്ക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ആറ് കോടി മുതിർന്ന പൗരൻമാർക്ക് ഗുണം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. യോഗ്യരായവർക്ക് പുതിയ കാർഡ് നൽകും. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസി, എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് എന്നിവ ഉള്ളവർക്കും പുതിയ പദ്ധതിയിൽ ചേരാം.

70 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പദ്ധതി ആനുകൂല്യം ലഭിക്കുമോ?

AB PMJAY കവറേജുള്ള കുടുംബത്തിലെ 70 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്അപ്പ് പരിരക്ഷ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (CGHS), എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (CAPF ) തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്ക് ഒന്നുകില്‍ അവരുടെ നിലവിലുള്ള സ്‌കീം തുടരാം അല്ലെങ്കില്‍ AB PMJAY തെരഞ്ഞെടുക്കാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

സ്വകാര്യ ആശുപത്രികളുടെ കാര്യത്തിലെ ആശങ്ക

സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയിലേക്ക് നല്‍കുന്ന ഫണ്ട് കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിറകോട്ട് പോകുന്നത് രോഗികളെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റീയിമ്പേഴ്‌സമെന്റ് ലഭിക്കുന്നതിലെ കാലതാമസം കാരണമായി സൂചിപ്പിച്ച് ചില സ്വകാര്യ ആശുപത്രികള്‍ AB PM-JAY പദ്ധതി ഗുണഭോക്താക്കളെ ഒഴിവാക്കിയിരുന്നു. മേയ് മാസത്തിലെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന 30,178 ആശുപത്രികളാണ് പദ്ധതിയില്‍ ഭാഗമായിട്ടുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News