ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

ന്യൂഡൽഹി:
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൊവ്വാഴ്ച വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ബുധനാഴ്ച ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ ആറുമാസം മാത്രമാണ് ലഭിച്ചതെങ്കിലും മത നിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള ഏതാനും വിധി പ്രസ്താവനകളും ഇടപെടലുകളും ജസ്റ്റിസ് ഖന്നയുടെ ഭാഗത്ത് നിന്നുണ്ടായി.ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ അനന്തരവനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 1983ലാണ് അഭിഭാഷകനായത്. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീ.ജഡ്ജിയായി. 2019 ൽ സുപ്രീംകോടതി ജഡ്ജിയായി. 2024 നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്തി. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതിയിലൂടെ മതനിരപേക്ഷത ഉൾപ്പെടുത്തിയത് ചോദ്യംചെയ്ത ഹർജി തള്ളിയതും ചീഫ് ജസ്റ്റിസ് ഖന്നയാണ്.