രാജ്യത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും പെണ്‍മക്കള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു :മോദി

ന്യൂഡല്‍ഹി:
തീവ്രവാദികള്‍ നാടിന് ആപത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ഈ നേട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി ഈ വിജയം രാജ്യത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം വ്യക്തിപരമായ വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം ഒരു പേരല്ല. രാജ്യത്തെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം മായ്‌ച്ചതിനുള്ള തിരിച്ചടി. സിന്ദൂരമെന്നത് എന്താണെന്ന് എല്ലാ ഭീകരരും അറിഞ്ഞു. മതം ചോദിച്ച് കൊന്നത് അങ്ങേയറ്റത്തെ ക്രൂരത. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആളുകളെ കൊന്ന് തള്ളിയത്.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആഗോള ഭീകരതയുടെ സര്‍വകലാശാലകളാണ് തകര്‍ക്കപ്പെട്ടത്. പാകിസ്ഥാന്‍ നമ്മുടെ വിദ്യാലയങ്ങളും കോളജുകളും ആരാധനാലയങ്ങളും വീടുകളും ലക്ഷ്യം വച്ചു. എന്നാല്‍ അവയെ ഒന്നും തൊടാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. പാക് ഡ്രോണുകള്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാനത്തില്‍ ഛിന്നിച്ചിതറി. ഇത്രയും ശക്തമായ തിരിച്ചടി അവര്‍ പ്രതീക്ഷിച്ചില്ല. നൂറിലേറെ ഭീകരരെ വധിച്ചു.