കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു

 കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു

കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ സെമിനാറും നടന്നു. കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു. തുടർ പരിപാടികളാ യി വിദ്യാർത്ഥികൾക്ക് കൺസ്യൂമർ നിയമങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ചും സെമിനാറും സംഘടിപ്പിച്ചു.

പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഗംഗാ ഡി. കെ. നിർവഹിച്ചു. കേരള സംസ്ഥാന ഉപഭോക്തൃ സമിതി ജില്ലാ പ്രസിഡന്റ് ജെ. എം അസ്‌ലം അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസ് റേഷനിങ് ഇൻസ്പെക്ടർ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സമിതി ജില്ലാ സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, അഡ്വ.നസീർ കാക്കാന്റയ്യം, കൊല്ലംനൗഷാദ്, കെ എസ് സി സി താലൂക്ക് എക്സി. അംഗം രാമചന്ദ്രൻ പിള്ള എന്നിവർ ഉപഭോക് തൃ നിയമത്തെയും,ലഹരി വിരുദ്ധ ബോധവൽക്കരണ വിഷയത്തെയും ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. കൺസ്യൂമർ ക്ലബ്ബ് കോ ഓർ ഡിനേറ്റർ ലതിക ടീച്ചർ ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥി പ്രതിനിധി സുൽത്താന ഷാജി നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ ഫോട്ടോ അടിക്കുറിപ്പ് കരിക്കോട് ശിവറാം എൻ എസ് എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും കൺസ്യൂമർ ക്ലബ്ബിന്റെ രൂപീകരണവും സ്കൂൾ പ്രിൻസിപ്പൽ ഗംഗ ഡി. കെ. ഉദ്ഘാടനം ചെയ്യുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News