83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം വൺ ബാറ്റിൽ ആഫ്റ്റർ അനദറിന്
കാലിഫോർണിയ
83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ തിളങ്ങി ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ " വൺ ബാറ്റിൽ ആഫ്റ്റർ അനദർ". മികച്ച ചിത്രം, സംവിധായകൻ, സഹനടി,ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങളും ചിത്രം നേടി. മികച്ച നടനുള്ള പുരസ്കാരം. മാർട്ടി സുപ്രീം എന്ന ചിത്രത്തിലൂടെ യുവതാരം തിമോത്തി ഷലമേ സ്വന്തമാക്കി. മികച്ച നടി റോസ് ബൺ ചിത്രം ഇഫ് ഐ ഹാഡ് ലെഗ് സ് ഐ വുഡ് കിക്ക് യു. ഡ്രാമ വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഷേക്സ്പിയറുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രം ഹാംലെറ്റ് സ്വന്തമാക്കി.ജസ്സി ബക്ക്ലി മികച്ച നടിയായി.ബ്രസീലിയൻ നടന്റെ പുരസ്കാരനേട്ടം ലാറ്റിനമേരിക്കൻ സിനിമാ ലോകത്തിന് അഭിമാന നിമിഷമായി. പുരസ്കാരങ്ങൾ വിതരണം ചെയ്യാൻ ക്ഷണിക്കപ്പെട്ട പ്രിയങ്ക ചോപ്രയായിരുന്നു ചടങ്ങിലെ ഇന്ത്യൻ സാന്നിധ്യം
