ഗുകേഷിന്റെ ആരാധകൻ ഡിങ് ലിറെൻ

സിംഗപ്പൂർ:
ഡിങ് ലിറെൻ യഥാർഥ ചാമ്പ്യനെന്ന് ഡി ഗുകേഷ്. ലോക ചെസ് കിരീടം ഏറ്റുവാങ്ങിയ സമാപന ചടങ്ങിലാണ് പുതിയ ലോക ചാമ്പ്യന്റെ പ്രതികരണം. മികച്ച പോരാട്ടമാണ് ഡിങ് കാഴ്ചവച്ചത്. പൊരുതി നിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഗുകേഷിനെ ഡിങ്ങിന്റെ ആരാധകനാക്കിയത്. ട്രോഫിയും സ്വർണമെഡലും പാരിതോഷികമായി 11.45 കോടി രൂപയും ഏറ്റുവാങ്ങി. അവസാന ഗെയിമിൽ 58 നീക്കത്തിൽ വീഴ്ത്തിയാണ് പതിനെട്ടുകാരനായ ഗുകേഷ് പ്രായം കുറഞ്ഞ ലോക ചാമ്പ്യനായത്. 55-ാം നീക്കത്തിൽ തേരിനെ മാറ്റിയതിലുള്ള അബദ്ധമാണ് കളി മാറ്റിമറിച്ചത്.