ട്രെയിൻ യാത്ര ദുരിതം

തിരുവനന്തപുരം:
സ്ഥിരം ട്രെയിനുകളിൽ കാൽ കുത്താനിടമില്ല. വേനൽക്കാലവധിക്കാലത്ത് ദുരിതപർവമാകുകയാണ് ട്രെയിൻ യാത്ര.തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15 ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് എറണാകുളം കഴിയുമ്പോഴേക്കും തിങ്ങിനിറയും. മുoബൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു വരുന്ന നേതാവതി എക്പ്രസിന്റെ സ്ഥിതിയും സമാനമാണ്. മംഗളുരുവിൽ നിന്ന് നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസ് കണ്ണൂരെത്തുംമുമ്പേ നിറയും. സാധാരണക്കാർക്ക് ആലംബമായിരുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യുന്നത് തടഞ്ഞ ടിടിഇ വിനോദിനെ ഇതര സംസ്ഥാനക്കാരനായ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട്കൊന്നത് അടുത്തിടെയാണ്.