പാചകക്കാരന്റെ മകളെ ചീഫ് ജസ്റ്റിസ് അഭിനന്ദിച്ചു

ന്യൂഡൽഹി:
അമേരിക്കൻ സർവകലാശാലകളിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാൻ സ്കോളർഷിപ് നേടിയ സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ അഭിനന്ദിച്ച് ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും. സുപ്രീം കോടതിയിൽ പാചകക്കാരനായ അജയ്കുമാർ സമാലിന്റെ മകൾ പ്രഗ്യയ്ക്കാണ് അമേരിക്കയിലെ രണ്ട് സർവകലാശാലകളിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചതു്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മറ്റ് ജഡ്ജിമാരും അജയ്കുമാർ സമാലിനെയും പ്രഗ്യയെയും അഭിനന്ദിച്ചു. ചീഫ് ജസ്റ്റിസും സഹജഡ്ജിമാരും ഒപ്പിട്ട പുസ്തകവും പ്രഗ്യയ്ക് സമ്മാനിച്ചു.