പോർട്ട് ബ്ലയർ ഇനി ‘ ശ്രീ വിജയപുരം’
ന്യൂഡൽഹി:
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിന്റെ പേര് ‘ശ്രീ വിജയപുരം’ എന്നാക്കി മാറ്റി കേന്ദ്ര സർക്കാർ. കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേരുമാറ്റo പ്രഖ്യാപിച്ചതു്.