മൃഗശാലയിൽ പുതിയ അതിഥികളെത്തും

തിരുവനന്തപുരം:
ദക്ഷിണാഫ്രിക്കയടക്കം വിദേശ മൃഗശാലയിൽ നിന്ന് മൂന്നു ജോഡി സീബ്രകളെയും, രണ്ടു ജോടി ജിറാഫിനെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കും. ഇവിടത്തെ സീതയെന്ന സീബ്ര 2017 ലും,മൈസൂരു മൃഗശാലയിൽ നിന്നെത്തിച്ച രാജയെന്ന ജിറാഫ് 2013ലും ചത്തിരുന്നു. ദീർഘനാളത്തെ പരിശ്രമഫലമായാണ് പുതിയവയെ എത്തിക്കാൻ നടപടി ആരംഭിച്ചതു്. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് മഞ്ഞ അനക്കോണ്ടകൾ, വെള്ള മയിൽ, ചെന്നായ എന്നിവയെ കൊണ്ടുവരാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രായാധിക്യത്താലും രോഗങ്ങൾ ബാധിച്ചും മൃഗങ്ങൾ ചത്തുപോകുന്നതിനാൽ കൂടുതൽ ശ്രദ്ധാപൂർവം പ്രജനനം നടത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.