വിഴിഞ്ഞം തുറമുഖനിർമ്മാണം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം മേയിൽ പൂർത്തിയാകുമെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചൈനയിൽ നിന്ന് മൂന്ന് കപ്പലിലായി 17 കൂറ്റൻ ക്രെയിൻ കൂടി ഉടനെത്തും. ഒന്നാം ഘട്ടത്തിൽ 15 ക്രെയിനുമായി എത്തിയ നാലു കപ്പലിനു പുറമെയാണ് രണ്ടാം ഘട്ടമെന്ന നിലയിൽ കപ്പലുകൾ എത്തുന്നത്. ചൈനയിലെ ഷാങ്ഹായിൽ നിന്ന് 16, 31, ഏപ്രിൽ 10 തീയതികളിലായി കപ്പലുകൾ പുറപ്പെട്ട് ഏപ്രിൽ 4, 17, 23 തീയതികളിൽ വിഴിഞ്ഞത്തെത്തും. 14 കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനും നാല് ഷിപ്പ് ടു ഷോർ ക്രെയിനുമാണ് പുതുതായി എത്തുന്നതു്. ഈ വർഷം തന്നെ പൂർണമായും പ്രവർത്തന സജ്ജമാക്കാനുള്ള തരത്തിൽ തുറമുഖത്തിന്റെ പ്രവർത്തികൾ അന്തിമഘട്ടത്തിലെത്തി.