വിവാഹക്കേസിൽ ഇമ്രാൻ കുറ്റവിമുക്തൻ

ഇസ്ലാമാബാദ്:
നിയമ വിരുദ്ധമായി വിവാഹം ചെയ്തെന്ന കേസിൽ പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്റ ബീവിയേയും ലാഹോർ ഹൈക്കോടതി വെറുതെ വിട്ടു.ഇസ്ലാമിക നിയമം ലംഘിച്ചായിരുന്നു വിവാഹമെന്നാരോപിച്ച് ബുഷ്റയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേക നൽകിയ പരാതിയിലാണ് കേസെടുത്തത്. പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് കീഴ്ക്കോടതി ഇരുവർക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിൽ വെറുതെ വിട്ടെങ്കിലും ഇമ്രാൻ ഖാൻ ജയിൽ മോചിതനായില്ല. അനുയായികളെ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ.