ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിൻ്റെ ജയം സ്വന്തമാക്കി ഇന്ത്യ

ദുബായ്:
ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിൻ്റെ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ദുബായിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 127 റൺസിന് പാക് നിരയെ ഓൾഔട്ടാക്കിയ ഇന്ത്യ, 12 പന്തുകൾ ബാക്കിനിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈക്കലാക്കി.
സ്‌പിന്നർമാരായ കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരുടെ തീപാറിയ പ്രകടനമാണ് പാകിസ്ഥാൻ ബാറ്റിങ് നിരയെ തകർത്തത്. കുൽദീപ് യാദവ് 3 വിക്കറ്റും അക്‌സർ പട്ടേൽ 2 വിക്കറ്റും വീഴ്ത്തിയപ്പോൾ വരുൺ ഒരു വിക്കറ്റ് സ്വന്തമാക്കി. ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ 2 വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. പാക് ബാറ്റർമാരായ സാഹിബ്സാദ ഫർഹാൻ (40), ഷഹീൻ ഷാ അഫ്രീദി (33 നോട്ടൗട്ട്) എന്നിവർക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.