വനിതാ അഭിഭാഷകയ്ക്ക് മർദ്ദനം
തിരുവനന്തപുരം:
ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചതായി പരാതി. വഞ്ചിയൂർ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള സ്വദേശിനി ജെ വി ശ്യാമിലാക്കാണ് മർദ്ദനമേറ്റത്.പൂന്തുറ ആലുകാട് ദാസ് ഭവനിൽ വൈ ബെയ്ലിൻ ദാസാണ് മർദ്ദിച്ചത്. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ബാർ അസോസിയേഷനിലും യുവതി പരാതി നൽകി. മുഖത്തടിയേറ്റ് വീണപ്പോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മോപ്സ്റ്റിക്കുകൊണ്ട് വീണ്ടും മർദ്ദിച്ചു.ആരോപണവിധയേനായ അഭിഭാഷകന് പൊലീസ് സ്ഥലത്തെത്തന്നതിനു മുമ്പ് രക്ഷപ്പെടാനുള്ള അവസരം മറ്റ് അഭിഭാഷകർ ഒരുക്കിയതായി ആക്ഷേപമുണ്ട്.