ഐപിഎൽ ഫൈനൽ അഹമ്മദാബാദിൽ

അഹമ്മദാബാദ്:
ഐപിഎൽ ക്രിക്കറ്റ് 17 ന് പുനരാരംഭിക്കാനിരിക്കെ ചില ഓസ്ട്രേലിയൻ താരങ്ങളൊഴികെ മറ്റ് വിദേശകളിക്കാർ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കമായതിനാൽ ഓസ്ട്രേലിയയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരങ്ങളും അന്തിമതീരുമാനമെടുത്തിട്ടില്ല. പുതിയ മത്സര പട്ടികപ്രകാരം ജൂൺ മൂന്നിനാണ് ഫൈനൽ. അഹമ്മദാബാദാണ് വേദിയാകാൻ സാധ്യത. 16 ഓസീസ് താരങ്ങൾ ഐപിഎല്ലിൽ കളിക്കും.പൂർത്തിയാക്കാത്ത പഞ്ചാബ് – ഡൽഹി മത്സരം ഉൾപ്പെടെ 17 കളികളാണ് ശേഷിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News