ഒരു പേരിലുണ്ട് എല്ലാം

ഒരു പേരിലുണ്ട് എല്ലാം-
അത്രമാത്രം അർത്ഥവത്തായ മഹത്തരമായ, കരുതലിന്റെയും ഒത്തൊരുമയുടെയും, നിശ്ചയദാർഢ്യത്തിന്റെയും തിരിച്ചടിയുടെയും, കുടുംബ സ്നേഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും അഭിമാനം തുടിക്കുന്ന മിഷന് നൽകിയ പേര്… എത്രകാലം കഴിഞ്ഞാലും എത്ര തലമുറകൾ മാറി വന്നാലും എന്നും ചരിത്രത്തിൻറെ താളുകളിൽ ലോകത്തിന് ഇന്ത്യ എന്ന മഹാരാജ്യം കാണിച്ചുകൊടുത്ത കുടുംബം എന്ന പരിപാവന സത്യത്തിന്റെ മാതൃ-സഹോദരി സഹനത്തിന്റെ എരിഞ്ഞടങ്ങാത്ത കനലായി ഒരു ഓർമ്മപ്പെടുത്തലായി എന്നും നിലനിൽക്കും ഈ പേര്…
ഒരു ഭരണകൂടം എങ്ങനെയാവണം തന്റെ ജനങ്ങളെ ചേർത്തുപിടിക്കേണ്ടതെന്നും, തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കേണ്ടതെന്നും ലോകത്തിനു മനസ്സിലാക്കി കൊടുത്തത് ഒരൊറ്റ രാത്രി കൊണ്ടാണ്.
അഭിമാനം തോന്നുന്നു-
കോടിക്കണക്കിന് ഭാരതീയരുടെ ഉറക്കത്തിന് ഭംഗം വരുത്താതെ, ഉറക്കമിളച്ചിരുന്ന ഭരണത്തലവനെയും ഭരണകൂടത്തെയും എല്ലാറ്റിലുമുപരി ഓരോരോ സേനാംഗത്തെയും കുറിച്ച് ഓർക്കുമ്പോൾ…ജയ്ഹിന്ദ്.
