അടിസ്ഥാന കറൻസിയായി ഡോളർ ഉപയോഗിക്കില്ലെന്ന് സൗദി അറേബ്യ

റിയാദ്:
അന്താരാഷ്ട്രതല എണ്ണ ഇടപാടുകൾക്ക് ഡോളർ അടിസ്ഥാന കറൻസിയായി ഉപയോഗിക്കുമെന്ന ധാരണയിൽനിന്ന് പിന്മാറി സൗദി അറേബ്യ. അമേരിക്കയുമായി നിലനിന്ന 50 വർഷം പഴക്കമുള്ള കരാറാണ് പുതുക്കേണ്ടെന്ന് തീരുമാനിച്ചത്.ഇതോടെ എണ്ണ കയറ്റുമതി വില നിശ്ചയിക്കാൻ ചൈനീസ് ആർഎംബി, യുവാൻ, യെൻ, യൂറോ തുടങ്ങിയ കറൻസികൾ ഉപയോഗിക്കാനാകും.ഇത് ആഗോള വിപണിയിൽ വൻമാറ്റത്തിന് വഴിവയ്ക്കും. 1974 ജൂൺ എട്ടിനാണ് അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിഞ്ജറും സൗദി രാജകുമാരൻ ഫിന്ദ് ഇബ്ൻ അബ്ദേൽ അസീസും പെട്രോ ഡോളർ കരാറിൽ ഒപ്പിട്ടത്. എണ്ണ കയറ്റുമതി വില ഡോളറിൽ മാത്രം നിശ്ചിക്കുവെന്നും എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന അധികവരുമാനം യുഎസ് ട്രഷറി ബോണ്ടായി നിക്ഷേപിക്കുമെന്നായിരുന്നു ധാരണ. കാലാവധി പൂർത്തിയാക്കുന്ന കരാർ ജൂൺ ഒമ്പതിനാണ് പുതുക്കേ ണ്ടിയിരുന്നത്. 2023 ജൂലൈയിൽ റഷ്യ, യുകെ, ജർമനി, ഇസ്രയേൽ ഉൾപ്പെടെ 22 രാഷ്ട്രങ്ങൾ ഇന്ത്യയിലെ ഇടപാടുകൾ ഡോളറിനു പകരം ഇന്ത്യൻ രൂപയിലാക്കാൻ ക്രമീകരണം നടത്തിയിരുന്നു.