ഒളിമ്പിക് ദീപം പാരീസിൽ
പാരീസ്:
ഒളിമ്പിക്സിന് ഇനി 11 ദിവസം ശേഷിക്കെ ദീപശിഖ പാരീസ് നഗരത്തെ വലംവച്ചു.ഉദ്ഘാടന വേദിയെ പ്രഭാപൂരമാക്കുന്ന ദീപശിഖയ്ക്ക് വൻ വരവേൽപ്പായിരുന്നു. അടുത്ത 10 ദിവസം പാരീസിലാണ് പ്രയാണം. ഫ്രാൻസിന്റെ ദേശീയ ദിനത്തിൽ മിലിട്ടറി പരേഡിന്റെ വേദിയായ ഷാൻസ് എലിസേയിലായിരുന്നു ആദ്യസ്വീകരണം. പുരാതന ഒളിമ്പിക്സ് വേദിയായ ഗ്രീസിൽ നിന്ന് ഏപ്രിലിൽ പ്രയാണം ആരംഭിച്ച ദീപശിഖ ലോകം ചുറ്റിയാണ് എത്തുന്നത്. 69 ദിവസത്തെ പര്യടനത്തിനിടെ പതിനയിരത്തോളം പേരാണ് ദീപശിഖയേന്തിയത്. ജൂലൈ 26 ന് രാത്രി 7.30 ന് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയുടെ കരയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ ഒരുക്കുന്നത്.അത്‌ലറ്റുകളെ നദിയീലൂടെ ബോട്ടിൽ അവതരിപ്പിക്കാനാണ് പദ്ധതി. 206 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 10, 672 അത്‌ലറ്റുകൾ അണിനിരക്കും.