പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമേയക്ക് സ്വർണം

ദക്ഷിണാഫ്രിക്ക:
ദക്ഷിണാഫ്രിക്കയിൽ നടന്ന കോമൺവെൽത്ത് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഹരിപ്പാട് സ്വദേശി അമേയ വിനോദിന് റെക്കോഡോടെ സ്വർണമെഡൽ നേട്ടം. 84 വിഭാഗത്തിൽ ആകെ 505 കിലോഗ്രാം (സ്ക്വാട്ട് – 210, ബെഞ്ച്പ്രസ് – 125, ഡെഡ് ലിഫ്റ്റ് – 170) ഭാരമുയർത്തിയ അമേയ നാല് സ്വർണ മെഡൽ നേടി. നിലവിലെ മൂന്ന് കോമൺവെൽത്ത് റെക്കോഡ് ഇതോടെ അമേയ മറികടന്നു. സംസ്ഥാന-ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് നാൽപ്പതോളം സ്വർണ മെഡൽ നേടിയിട്ടുണ്ട്.തൃക്കാക്കര ഭാരത് മാതാ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി കൂടിയാണ് അമേയ വിനോദ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News