പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രകീർത്തിച്ച് പാക്-അമേരിക്കൻ വ്യവസായി.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രകീർത്തിച്ച് പാക്-അമേരിക്കൻ വ്യവസായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രകീർത്തിച്ച് പാക്-അമേരിക്കൻ വ്യവസായി. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹം മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ പറഞ്ഞു.

ബാൾട്ടിമോർ ആസ്ഥാനമായുള്ള പാകിസ്ഥാൻ അമേരിക്കൻ വ്യവസായിയാണ് സാജിദ് തരാർ. മോദി ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും നല്ലവനായ നേതാവാണെന്നും പാകിസ്ഥാനും അദ്ദേഹത്തെപ്പോലെ ഒരു നേതാവിനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 1990-കളിൽ യുഎസിലേക്ക് താമസം മാറിയ തരാർ, ഭരണകക്ഷിയായ പാകിസ്ഥാൻ സംവിധാനവുമായി നല്ല ബന്ധമുള്ളയാളാണ്.

“സമാധാനമുള്ള പാകിസ്ഥാൻ ഇന്ത്യയ്ക്കും നല്ലതാണ്. മോദിജി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായിരിക്കുമെന്ന് എല്ലായിടത്തും എഴുതിയിട്ടുണ്ട്,” തരാർ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News