പ്ലസ് വൺ അപേക്ഷ നാളെ മുതൽ

സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി 16 ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓൺലൈനിൽ മേയ് 25 വരെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് അഥവാ തുല്യമാർക്ക് നേടണം.ആകെ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 45കോമ്പിനേഷനുകൾ ഉണ്ട്.ട്രയൽ അലോട്ട്മെന്റ് മെയ് 29 ന് നടക്കും.ആദ്യ അലോട്ട്മെന്റ് ജൂൺ 5 ന്.ജൂൺ 24 ന് ക്ലാസ് തുടങ്ങുന്ന തരത്തിലാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.