വോയേജർ 1 വീണ്ടും സജീവം

ഫ്ളോറിഡ:

          സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം വോയേജർ 1 വീണ്ടും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി.പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായി നാസ അറിയിച്ചു. 1977 ൽ വിക്ഷേപിച്ച വോയേജർ മാസങ്ങളായി പ്രവർത്തന രഹിതമായിരുന്നു. സാങ്കേതിക തകരാർമൂലം കഴിഞ്ഞ നവംബർ 14 മുതൽ നാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു.പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് പ്രപ്പൽഷൻ ലാബിലെ ശാസ്ത്രജ്ഞരുടെ ശ്രമം വിജയിച്ചു. 1977 ൽ വിക്ഷേപിച്ച വോയേജർ 1 നിലവിൽ ഭൂമിയിൽ നിന്ന് 24 ബില്യൺ കിലോമീറ്റർ അകലെയാണ്. സൗരയൂഥത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയ പേടകമാണിത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News