സാമ്പത്തിക നൊബേൽ മൂന്ന് അമേരിക്കൻ പണ്ഡിതർക്ക്
സ്റ്റോക്ഹോം:
ആഗോള സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള പഠനത്തിന് ഈ വർഷത്തെ സാമ്പത്തിക നൊബേൽ. അമേരിക്കൻ അക്കാദമിക് പണ്ഡിതരായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസൺ എന്നിവർ സാമ്പത്തിക നൊബേൽ പങ്കിടും. ചില രാജ്യങ്ങൾ സമ്പന്നവും, ചിലത് ദരിദ്രവുമാകുന്നതിൽ രാഷ്ട്രീയ, സാമ്പത്തിക, അധികാര സംവിധാനങ്ങളുടെ പങ്ക് വെളിപ്പെടുത്തിയ നിർണായക പഠനത്തിനാണ് സാമ്പത്തിക നൊബേൽ സമ്മാനം നൽകുന്നത്.ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിന് നൊബേൽ പുരസ്കാരങ്ങൾ സമ്മാനിക്കും.