ഹജ്ജ് – അറഫ സംഗമം ഇന്ന്

മനാമ:
തീർഥാടകരുടെ മിനായിലെ രാപ്പാർപ്പോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടത്തിന് തുടക്കമായി. 180 രാജ്യത്തുനിന്നായി 20 ലക്ഷത്തിലധികം തീർഥാടകർ ശനിയാഴ്ച അറഫാ മൈതാനിയിൽ സംഗമിക്കും. മലയാളികളടക്കം ഇന്ത്യയിൽനിന്ന് എത്തിയ 1,75,000 തീർഥാടകർ മിനായിലെത്തി. ശനിയാഴ്ച പുലർച്ചെ പ്രഭാത നമസ്കാര ശേഷം തീർഥാടകർ അറഫ സംഗമത്തിനായി നീങ്ങും. നമിറാ പള്ളിയിൽ അറഫാ പ്രഭാഷണത്തോടെ സംഗമത്തിന് തുടക്കമാകും. സൂര്യാസ്തമയശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ അന്തിയുറങ്ങി ഞായറാഴ്ച പുലർച്ചെ മിനായിൽ തിരിച്ചെത്തും. ജംറയിൽ കല്ലേറുകർമം നിർവഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധ വിരാമമാകും. ഞായറാഴ്ച ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കും.