5000 കോടിയുടെ കല്യാണമാമാങ്കം
മുംബൈ:
ആഡംബരത്തിന്റേയും താരപ്പകിട്ടിന്റേയും പണകൊഴുപ്പിന്റേയും മേളമായി അംബാനികുടുംബത്തിലെ ഇളമുറക്കാരന്റെ വിവാഹം. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി, രാധിക മർച്ചന്റിനെ ജീവിത സഖിയാക്കി. മുംബൈ ബാന്ദ്ര-കുർള വേൾഡ് സെന്ററിൽ നടത്തിയ വിവാഹച്ചടങ്ങിൽ ആശംസകളുമായി രാഷ്ട്രീയ, വ്യവസായ, സിനിമ, കായിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ശനിയാഴ്ച തുടങ്ങിയ കല്യാണാഘോഷം ഇന്നലെ മംഗൾ ഉത്സവ് ദിനത്തോടെ അവസാനിക്കും. തിങ്കളാഴ്ച റിലയൻസ് ജീവനക്കാർക്കുള്ള വിരുന്നോടെ മാസങ്ങൾ നീണ്ട വിവാഹാനു ബന്ധമാമാങ്കത്തിന് സമാപ്തിയാകും. മാർച്ച് ആദ്യം ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിൽ ആഡംബരക്കപ്പലിലും വിവാഹാഘോഷങ്ങൾ നടന്നിരുന്നു.