എഐ 171 ഇനിയില്ല

ന്യൂഡൽഹി:
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലൈറ്റ് നമ്പർ എഐ 171 ഉപേക്ഷിക്കുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. എഐ 156 എന്ന നമ്പറിലായിരിക്കും അഹമദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ തുടരുക. വെള്ളിയാഴ്ച ബുക്കിങ് സിസ്റ്റത്തിൽ സർവീസിന്റെ നമ്പർ മാറ്റി. ഫ്ളൈറ്റ് നമ്പർ ഐഎക്സ് 171ന്റെ നമ്പർ മാറ്റുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ഇരയായവരോടുള്ള ആദരസൂചകമായി വിമാനക്കമ്പനികൾ അപകടങ്ങളിൽപ്പെടുന്ന വിമാനങ്ങളുടെ നമ്പറുകൾ ഉപേക്ഷിക്കാറുണ്ട്.