കേദാർനാഥ് ധാമിൽ നിന്ന് ഗുപ്‌തകാശിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം.

 കേദാർനാഥ് ധാമിൽ നിന്ന് ഗുപ്‌തകാശിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം.

രുദ്രപ്രയാഗ്: കേദാർനാഥ് ധാമിൽ നിന്ന് ഗുപ്‌തകാശിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം. പുലർച്ചെ 5:30 ന് ഗൗരികുണ്ഡിൽ വെച്ചാണ് അപകടമുണ്ടായത്. പൈലറ്റ് ഉൾപ്പെടെ ഏഴ് പേരും സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു. എസ് ഡി ആർഎഫ് സംഘങ്ങൾ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുകയാണ്. ആകാശത്ത് വച്ച് ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഹെലികോപ്റ്റർ അപകടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹെലികോപ്റ്റർ സർവീസുകളുടെ പ്രവർത്തനത്തിന് കർശനമായ ഒരു എസ്‌ഒ‌പി തയ്യാറാക്കണമെന്നും, അതിൽ ഹെലികോപ്റ്ററിൻ്റെ സാങ്കേതിക അവസ്ഥയെക്കുറിച്ചും പറക്കലിന് മുമ്പുള്ള കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകണമെന്നും പറയുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News