പഹൽഗാം ആക്രമണം; ഭീകരവാദികൾ കൊലപ്പെടുത്തിയ ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി

ദില്ലി:
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭാകരാക്രമണത്തിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട കുതിര സവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ഹപത്‌നാർ പ്രദേശത്തുള്ള ആദിൽ ഷായുടെ ഭാര്യ ഗുൽനാസ് അക്തറിന്റെ വീട്ടിൽ വെച്ചാണ് ജെകെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിയമന കത്ത് കൈമാറിയത്.
അനന്ത്നാഗിലെ ഫിഷറീസ് വകുപ്പിൽ ഗുൽനാസ് അക്തറിന് സ്ഥിരം ജോലി ലഭിച്ചു. ഇത് തന്റെ ഭർത്താവിന്റെ ധീരതയോടുള്ള ഭരണകൂടത്തിന്റെ നന്ദിയുടെ പ്രതീകമാണെന്ന് സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദിൽ ഹുസൈന്റെ ധീരതയ്ക്ക് കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ ഇതിനകം സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് എൽജി പറഞ്ഞു.