പ്ലസ് വൺ പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം:
പ്ലസ് വൺ പ്രവേശനം നേടാൻ ജില്ലയിൽ ഉള്ളത് 178 ഹയർ സെക്കൻഡറി സ്കൂൾ. ഈ സ്കൂളുകളിലായി 41,001 സീറ്റുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 37,671 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 3,330 സീറ്റുമുണ്ട്. പുറമെ ഐടിഐയിൽ 8009ഉം, പോളിടെക്നിക്കിൽ 1070 പേർക്കും പ്രവേശനം ലഭിക്കും. ഇതുകൂടി ചേർക്കുമ്പോൾ ഉപരി പഠനത്തിന് 50,080 സീറ്റ് തലസ്ഥാനത്തുണ്ടാകും. ഇത്തവണ 33,831 പേരാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷ വിജയിച്ചത്. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ ദിനം പകൽ അഞ്ചുവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ കാൽഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച 7542 പേരിൽ 5990 പേർ അപേക്ഷിച്ചു.