മണിപ്പുരിൽ വൻ ആയുധവേട്ട
ന്യൂഡൽഹി:
മണിപ്പൂരിൽ മുന്നൂറിലേറെ വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തു.പൊലീസ്, സിഎപിഎഫ്, സൈന്യം എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 151 എസ്എൽആർ റൈഫിളുകൾ, 65 ഇൻസാസ് റൈഫിളുകൾ, മറ്റ് 73 റൈഫിളുകൾ,അഞ്ച് കാർബൈൻ തോക്കുകൾ,രണ്ട് എം പി 5 തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായി ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, കാക്ചിങ്ങ്, തൗബൽ എന്നീ ജില്ലകളിലായിരുന്നു പരിശോധന.