വോട്ടർ പട്ടികയിൽ ഒന്നിലേറെ പേരുണ്ടെങ്കിൽ ഒരു വർഷം തടവ്
തിരുവനന്തപുരം:
വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുചേർക്കുന്നത് ശിഷാർഹമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. ഒന്നിലധികം നിയമസഭ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണ യോ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ളത് മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് പേര് ചേർക്കുന്നത് ഒരു വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നിയമ നടപടി സ്വീകരിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോടും, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു. പേര് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് പോർട്ടലിൽ (voters.eci.gov.in) ഓൺലൈനായി അപേക്ഷിക്കണം.