സ്റ്റാർ സിങ്ങർ ഫിലിം സ്റ്റാറായി

ആലപ്പുഴ:
ഹിന്ദി റിയാലിറ്റി ഷോയിലൂടെ താരമായ കുട്ടിഗായകൻ ആവിർഭവ് ഗുജറാത്തി സിനിമയിലെ നായകൻ.സോണി ടി വി യിലെ സൂപ്പർ സ്റ്റാർ സിങ്ങർ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം കവർന്ന താരമാണ്. കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘ ഛലോ ജവാബ് ‘ എന്ന ചിത്രത്തിൽ ഗുജറാത്തിലെ മുൻ നിരതാരങ്ങളായ നിസർഗ് ത്രിവേദി, വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ത്രിവേദി, ഗൗരവ് എന്നിവരുമുണ്ട്. ഹം സിനിമ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മലയാളി ഗംഗപ്രസാദാണ്. 90 ശതമാനവും ചിത്രീകരിച്ചത് അഹമ്മദാബാദിലാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News