വീണ്ടും ഓൺലൈൻ ക്‌ളാസ് ; കോഴിക്കോട് ജില്ലയിലെവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചു.

വീണ്ടും ഓൺലൈൻ ക്‌ളാസ്
കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുവാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു .അവധി പ്രഖ്യാപനം പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു .സെപ്റ്റംബർ 18 മുതല്‍ 23 വരെ ഓൺലൈൻ ക്ലാസ് നടത്തണമെന്നാണ് പുതിയ ഉത്തരവ് .സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് പുതിയ നിർദ്ദേശം ബാധകമാണ്.
നിപ്പ കൂടുതൽ വാർത്തകൾ
സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.
നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി വീണാ ജോർജ്. 30ന് മരിച്ച മരുതോങ്കര സ്വദേശി പോയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസ് സഹായത്തോടെ ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇദ്ദേഹം പോയിട്ടുള്ള സ്ഥലങ്ങളുടെ വിവരശേഖരണമാണ് നടത്തുന്നത്. മൊബൈല്‍ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇത് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഇപ്പോൾ ബില്ലടയ്ക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു . ഇന്ന് രാത്രിയോടെ കൂടുതൽ പേരുടെ പരിശോധനാഫലങ്ങൾ ലഭിക്കും.