അന്നമ്മയുടെ വീട്ടിൽ വീണ്ടും വെളിച്ചം

ഏലപ്പാറ:
അര ലക്ഷത്തിലേറെ രൂപയുടെ അമിത ബിൽത്തുക അടയ്ക്കാത്തതിനാൽ കെഎസ്ഇബി വിഛേദിച്ച വൈദ്യുതി ബന്ധം മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഇടപെടലിൽ പുന:സ്ഥാപിച്ചു. വാഗമൺ വട്ടപ്പതാൽ കുരുവിളവീട്ടിൽ അന്നമ്മ (67)യ്ക്കാണ് കെഎസ്ഇബി അമിത ബിൽ നൽകിയത്. മെയ് പതിനഞ്ചിനാണ് 59,118 രൂപയുടെ ബില്ല് ലഭിച്ചത്. ഒറ്റമുറി മാത്രമുള്ള ഇവരുടെ വീട്ടിൽ വലിയ തുകയ്ക്കുള്ള ബിൽ എങ്ങനെവന്നുവെന്നതിന് കെഎസ്ഇബി അധികൃതർക്ക് വിശദീകരണമില്ല. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. ബിൽത്തുക 50 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. തുക അടയ്ക്കാൻ അന്നമ്മ വിസമ്മതിച്ചതോടെ അധികൃതർ വൈദ്യുതി വിഛേദിച്ചു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ട പ്പോൾത്തന്നെ മന്ത്രി കെ കൃഷ്ണൻകുട്ടി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു.