അപകടത്തിന് കാരണം അമിതവേഗം
കോന്നി:
ഉറക്കക്ഷീണവും അമിതവേഗവും കോന്നി അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. കാറിനെ ഇടിക്കാതിരിക്കാൻ എതിരെ വന്ന തീർഥാടകരുടെ വാഹനം പരമാവധി ഇടതുവശത്തേയ്ക്ക് ചേർന്നായിരുന്നു. കാറോടിച്ചയാൾ മയങ്ങിപ്പോയതാകാനാണ് സാധ്യതയെന്നും പൊലീസ് കരുതുന്നു. ഉറക്കത്തിൽ കാലറിയാതെ ആക്സിലേറ്ററിൽ ചവിട്ടി വാഹനം അമിത വേഗത്തിൽ എതിർ ദിശയിലേക്ക് തെന്നിമാറുകയായിരുന്നു. കാറിന്റെ മുന്നിലെ എൻജിൻ പുറകുവശത്തെക്ക് എത്തിയത് വാഹനത്തിന്റെ വേഗവും ഇടിയുടെ ആഘാതത്തിന്റെയും തോത് വ്യക്തമാക്കുന്നു. വാഹനം ഓടിച്ച ബിജുവിന്റെ കാലിൽ എട്ടോളം പൊട്ടലുണ്ട്. 2013 മോഡൽ സ്വിഫ്റ്റ് കാറിന് എയർബാഗും ഇല്ലായിരുന്നു.